വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും തിരുനാള്‍ ഒരേ ദിവസം ആചരിക്കുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

അപ്പസ്‌തോലന്മാരുടെയെല്ലാം തിരുനാളുകള്‍ സഭ പ്രത്യേകംപ്രത്യേകം ദിനങ്ങളിലാണ് ആചരിക്കുന്നത്. എന്നാല്‍ ഇതിനൊരു അപവാദമുണ്ട്.മെയ മൂന്നിന് തിരുനാള്‍ ആചരിച്ച വിശുദ്ധ ഫിലിപ്പിന്റെയും ജെയിംസിന്റെയും കാര്യത്തിലാണ് അത്. അടുത്ത ബന്ധുക്കളായിരുന്നു ഈ വിശുദ്ധര്‍. എന്തുകൊണ്ടാണ് ഈ വിശുദ്ധരുടെ തിരുനാള്‍ ഒരേ ദിവസംതന്നെ ആചരിക്കുന്നത്? റോമിലെ ഒരേ ദേവാലയത്തിലേക്കാണ് ഇരുവരുടെയും തിരുശേഷിപ്പുകള്‍ മാറ്റിസ്ഥാപിച്ചത്.

യഥാര്‍ത്ഥത്തില്‍ മെയ് ഒന്നിനായിരുന്നു ഇവരുടെ തിരുനാള്‍ ആചരിക്കേണ്ടിയിരുന്നത്. പക്ഷേ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ മെയ് ഒന്നിന് ആചരിക്കുന്നതുകൊണ്ട് മെയ് മൂന്നിലേക്ക് അപ്പസ്‌തോലന്മാരുടെ തിരുനാള്‍ മാറ്റുകയായിരുന്നു.

ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം സുവിശേഷവല്‍ക്കരണത്തിനായി ഇരുവരും രണ്ടു ദിശയിലേക്കാണ് പോയത്. ഫിലിപ്പ് തുര്‍ക്കിയിലേക്കാണ് പോയത്. ജെയിംസ് ജെറുസലേമില്‍ തുടരുകയാണുണ്ടായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.