തോമസ് അക്വിനാസിന്റെ വിശുദ്ധപദപ്രഖ്യാപനത്തിന്റെ 700 ാം വാര്‍ഷികം; വിശുദ്ധന്റെ തലയോട്ടിയുടെ തിരുശേഷിപ്പ് അനാഛാദനം ചെയ്തു

വിശുദ്ധ തോമസ് അക്വിനാസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ 700 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിരുശേഷിപ്പായി വണങ്ങുന്ന തലയോട്ടി ഫ്രാന്‍സിലെ ഡൊമിനിക്കന്‍ കോണ്‍വെന്റില്‍ എത്തിച്ചു. നാളെ ജേക്കബിന്‍സ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുശേഷിപ്പ് പ്രദക്ഷിണവും നടക്കും.

2023 മുതല്‍ 2025 വരെയാണ് വിശുദ്ധപദപ്രഖ്യാപനത്തിന്റെ എഴുനൂറാം വാര്‍ഷികം ആചരിക്കുന്നത്.
ഡൊമിനിക്കന്‍ സന്യാസിയും വൈദികനുമായിരുന്ന തോമസ്അക്വിനാസിനെ 1323 ലാണ് പോപ്പ് ജോണ്‍ ഇരുപത്തിരണ്ടാമന്‍ വിശുദ്ധനായിപ്രഖ്യാപിച്ചത്. പിയൂസ് അഞ്ചാമനാണ് ഡോക്ടര്‍ഓഫ് ദ ചര്‍ച്ചായി ഉയര്‍ത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.