മരണകിടക്കയില്‍ വച്ചും സാത്താനുമായി പോരാടിയ വിശുദ്ധന്റെ കഥ

സാത്താന്റെ പ്രലോഭനം ആരോഗ്യത്തോടെജീവിക്കുമ്പോള്‍മാത്രമാണോ ഉണ്ടാകുന്നത്? ഒരിക്കലുമല്ല. മരണത്തിന്റെ അവസാനവിനാഴികകളില്‍ പോലും സാത്താന്‍ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അവന്റെ അധീനതയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

വിശുദ്ധരുടെ ജീവിതങ്ങളില്‍ പോലും അവരുടെ മരണസമയത്ത്‌സാത്താന്റെആക്രമണവും പ്രലോഭനവും ഉണ്ടായിട്ടുണ്ട്. അതിലൊരാളാണ് ടൂര്‍സിലെവിശുദ്ധ മാര്‍ട്ടിന്‍.

മാര്‍ട്ടിന്‍ മരിക്കാറായി കിടക്കുകയാണ്. അദ്ദേഹത്തിന് അല്പമെങ്കിലും ആശ്വാസം കിട്ടാനായി ശരീരം ചെരിച്ചൊന്ന് കിടത്താമെന്ന് ശിഷ്യന്മാര്‍ തീരുമാനിച്ചു.അപ്പോള്‍ മാര്‍ട്ടിന്‍പറഞ്ഞത് ഭൂമിയിലെ ആശ്വാസത്തെക്കാള്‍ സ്വര്‍ഗ്ഗത്തിലെ ആശ്വാസത്തിന് നേരെഎന്നെ തിരിച്ചുകിടത്താനായിരുന്നു. ഈ സമയമാണ് സാത്താന്‍ പ്രലോഭനവുമായി വിശുദ്ധനെ സമീപിച്ചത്. സാത്താനെ നേര്‍ക്കുനേര്‍ കണ്ട വിശുദ്ധന്‍ ചോദിച്ച

രക്തദാഹിയായ നീയെന്തിനാണ് ഇവിടെ നില്ക്കുന്നത്, കൊലപാതകീ, എന്നെ ഒരിക്കലും നിന്റെ ഇരയാകാന്‍ കിട്ടില്ല.കടന്നുപോകൂ, അബ്രാഹം എന്നെ സ്വീകരിക്കാനായി സ്വര്‍ഗ്ഗത്തില്‍ കാത്തുനില്ക്കുന്നു.

വിശുദ്ധന്റെ ദൈവികസ്വരം കേട്ട്‌സാത്താന്‍ അപ്രത്യക്ഷനായി.
മരണസമയത്തെ പ്രലോഭനങ്ങളില്‍ നിന്ന് നമ്മെകാത്തുരക്ഷിക്കാന്‍ നമുക്ക് ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനോട് മാധ്യസ്ഥം യാചിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.