ദൈവവചനത്തെ ആത്മാവില്‍ മുളപ്പിക്കുകയും ഈശോയെ ജനിപ്പിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥന ഏതാണെന്നറിയാമോ?

നന്മ നിറഞ്ഞ മറിയമേ എന്ന സംബോധനയിലൂടെയാണ് ലോകരക്ഷ സാധ്യമായത്. അതുകൊണ്ടുതന്നെ ദൈവവചനത്തെ ആത്മാവില്‍ മുളപ്പിക്കുകയും ഈശോയെ ജനിപ്പിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനയും ഇതുതന്നെയാണ്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലാണ് ഈ വെളിപെടുത്തല്‍.

ഈ പ്രാര്‍ത്ഥന ഉണങ്ങിവരണ്ടു നിഷ്ഫലമായിരുന്ന ലോകത്തിന് ജീവന്റെ ഫലം നല്കി. അതുകൊണ്ട് യഥോചിതം ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ദൈവവചനത്തെനമ്മുടെ ആത്മാവില്‍ അങ്കുരിപ്പിക്കുകയും ജീവന്റെ ഫലമാകുന്ന ഈശോയെ ജനിപ്പിക്കുകയും ചെയ്യും. നമ്മുടെ ആത്മാവാകുന്ന ഭൂമിയെ നനയ്ക്കുന്ന സ്വര്‍ഗ്ഗീയ മഞ്ഞാണ് നന്മനിറഞ്ഞ മറിയം. ഇതുകൊണ്ട് നനയ്ക്കപ്പെടാത്തആത്മാവ് ഫലമുല്പാദിപ്പിക്കില്ല. പ്രത്യുത ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് അത് പുറപ്പെടുവിക്കുന്നത്.

ആയതിനാല്‍ നാം ഇന്നുവരെ ചൊല്ലിയതിനെക്കാള്‍,പ്രാര്‍ത്ഥിച്ചതിനെക്കാള്‍ ഇരട്ടി വിശ്വാസത്തോടെ സ്നേഹത്തോടെ, നന്മനിറഞ്ഞ മറിയമേ ചൊല്ലാം. നമ്മുടെ ആത്മാവില്‍ ദൈവവചനം മുളയ്ക്കുകയും ഈശോ ജനിക്കുകയും ചെയ്യട്ടെ.

നന്മ നിറഞ്ഞ മറിയമേ…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.