രക്ഷാകരചരിത്രത്തില്‍ പരിശുദ്ധ അമ്മയുടെ പ്രാധാന്യത്തെക്കുറിച്ചറിയാമോ?

ഈശോയുടെ ജനനം മുതല്‍ കുരിശാരോഹണം വരെ കൂടെയുണ്ടായിരുന്ന ഒരേയൊരു വ്യക്തി പരിശുദ്ധ അമ്മ മാത്രമായിരുന്നു. മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ അവള്‍ ദൈവഹിതത്തോട് പൂര്‍ണ്ണമായും അനുസരിച്ചു. ദൈവത്തിന്റെ മുഖത്ത് ചുംബിച്ച ആദ്യ വ്യക്തിയും മാതാവ് തന്നെ. യേശുവിനെ അവള്‍ തന്റെ രക്ഷകനായി വിശ്വസിച്ചു. ക്രിസ്തുവിന്റെ കുരിശുപീഡകളുടെ സമയത്ത് മറ്റുള്ളവരെല്ലാം ഓടിപ്പോയപ്പോഴും ഓടിപ്പോകുകയോ സംശയിക്കുകയോ ചെയ്യാതെ കുരിശിന്റെ ചുവടെ അവള്‍ നിലയുറപ്പിച്ചു. പഴയതും പുതിയതുമായ നിയമങ്ങളെ ബന്ധിപ്പിച്ചത് മറിയമാണ്.

വിശുദ്ധ ഐറേനീയൂസ് മാതാവിനെക്കുറിച്ച്പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. മറിയം പുരുഷനുമായി വിവാഹനിശ്ചയം നടത്തിയെങ്കിലും കന്യകയായി, അനുസരണയുള്ളവളായി, രക്ഷയ്ക്ക് കാരണമായി. തനിക്കും മുഴുവന്‍ മനുഷ്യരാശിക്കുംവേണ്ടി. മറിയത്തിന്റെ അനുസരണമൂലം ഹവ്വായുടെ അനുസരണക്കേടിന്റെ കെട്ട് അഴിഞ്ഞു. കന്യകയായഹവ്വ അവിശ്വാസത്തില്‍ ബന്ധിച്ചതെന്തോ അത് വിശ്വാസത്താല്‍ കന്യാമറിയം അഴിച്ചു.

മറിയം അപ്പസ്‌തോലന്മാരുടെ സാന്നിധ്യത്തില്‍ മരിച്ചുവെന്നാണ്പാരമ്പര്യവിശ്വാസം. എന്നാല്‍ കല്ലറ തുറന്നപ്പോള്‍ അത് ശൂന്യമായിരുന്നുവത്രെ. ഇതില്‍ നി്ന്നാണ് ആ്ത്മശരീരങ്ങളോടെ മറിയം ഉയിര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസത്തിന്റെ ഉത്ഭവം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.