പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനത്തിന് പിന്നിലെ സംഭവം അറിയാമോ?

പരിശുദ്ധ അമ്മയുടെ തിരുനാളുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ് അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രദക്ഷിണം നടത്തുന്നത്. ഇതിന് വിശുദ്ധഗ്രന്ഥാടിസ്ഥാനമുണ്ടോ?

പരിശുദ്ധ അമ്മയ്ക്ക് മംഗളവാര്‍ത്ത ലഭിച്ചതിന് ശേഷം അമ്മ ഒരു തീര്‍ത്ഥാടനം നടത്തിയിട്ടുണ്ടല്ലോ. അതായത് ഇളയമ്മയായ ഏലീ്ശ്വായുടെ അടുക്കലേക്ക്. ഇളയമ്മയെ പരിചരിക്കുന്നതിനായി പരിശുദ്ധ അമ്മ നടത്തിയ ഈ യാത്രയുടെ ഓര്‍മ്മയ്ക്കായിട്ടാണത്രെ അമ്മയുടെ രൂപവും വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണങ്ങള്‍ നടക്കുന്നത്.

പരിശുദ്ധ അമ്മ നമ്മുടെ അടുക്കലേക്ക് വരുന്നത് സ്‌നേഹം കൊണ്ടാണ്.സ്‌നേഹത്തോടെയാണ്. അതുകൊണ്ട് അമ്മയ്ക്ക് ഈ സ്‌നേഹം തിരികെ കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.