പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അവിടെ സാത്താന് പ്രവേശനമില്ല: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അവിടെ സാത്താന് പ്രവേശനമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാത്താനെതിരെ ഭൂതോച്ചാടകര്‍ എന്ന പുസ്തകത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഫാബിയോ മാര്‍ക്കെസെ റഗോണ നടത്തിയ അഭിമുഖത്തിലാണ് പാപ്പയുടെ വാ ക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സഭയില്‍ പോലും ഭിന്നതയുടെ വിത്തുകള്‍ വിതയ്ക്കുന്നത് സാത്താനാണെന്ന് പാപ്പ പറഞ്ഞു.ക്രിസ്തുവിനെ പിന്തുടരുന്നതും സുവിശേഷമൂല്യങ്ങള്‍ക്കനുസരണം ജീവിക്കുന്നതും സാത്താന് ഇഷ്ടമില്ല. പ്രാര്‍ത്ഥനയുടെ ജീവിതം മാത്രമാണ് സാത്താനെ പരാജയപ്പെടുത്താനുള്ള ഏക വഴി. സാത്താന്റെ ആക്രമണങ്ങള്‍ക്ക് നമ്മുടെ ബലഹീനമായ മാനുഷികത കാരണമാകുന്നതിനാല്‍ മാര്‍പാപ്പയെന്നോ മെത്രാനെന്നോ വൈദികരെന്നോ സന്യാസിനികളെന്നോ വിശ്വാസികളെന്നോ വിവേചനം കൂടാതെ എല്ലാവരും അടിമപ്പെടുന്നുവെന്നും പാപ്പ പറഞ്ഞു.

ഭിന്നിപ്പുകളും ആക്രമണങ്ങളും എപ്പോഴും പിശാചിന്റെ സൃഷ്ടിയാണ്.മനുഷ്യന്റെ ഹൃദയത്തെയും മനസ്സിനെയും ദുഷിപ്പിക്കാന്‍ അവന്‍ എപ്പോഴും ശ്രമിക്കുന്നു.പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.