സാമ്പത്തികബാധ്യതകളുടെ പേരില്‍ ആത്മഹത്യയും കൂട്ട ആത്മഹത്യയും നമ്മെ കടന്നുപോകുന്ന അനുദിന വാര്‍്ത്തകളില്‍ ഒന്നാണ്. ഇത്തരം വാര്‍ത്തകള്‍ പലതും നിസ്സംഗതയോടെയാണ്കൂടുതലാളുകളും വായിച്ചുപോകുന്നത്. സാമ്പത്തികപ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച് കഴിയുന്നആരെങ്കിലുമുണ്ടെങ്കില്‍ അവരോടായി യേശുവിന്റെകണ്ണുകളിലൂടെ എന്ന സന്ദേശപ്പുസ്തകത്തില്‍ ഈശോ പറയുന്നത് ഇപ്രകാരമാണ്.
‘
നൈരാശ്യത്തോടെ വിഷമിക്കരുത്. നിന്റെ ജീവിതംഅവസാനിപ്പിക്കുന്നത് പരിഹാരമോ ഉത്തരമോ ആകുന്നില്ല. കടബാധ്യതയാല്‍ ഹൃദയവ്യഥ അനുഭവിക്കുന്ന നിന്റെകുടുംബത്തിന് കൂടുതല്‍ കുറ്റബോധവും വേദനയും നല്കാമെന്നല്ലാതെ അതുകൊണ്ട് ഒന്നും നേടുവാനില്ല. നിന്റെ പിതാവ് നിന്നെ സ്‌നേഹിക്കുന്നു. ‘
സാമ്പത്തികപ്രയാസങ്ങളെല്ലാം നമുക്ക് ഈശോയ്ക്ക് സമര്‍പ്പിക്കാം. സകലത്തിന്റെയും അധിപനായ അവിടുത്തേക്ക്‌നമ്മുടെ കടബാധ്യതകള്‍ വളരെ നിസ്സാരങ്ങളാണല്ലോ?