സീറോ മലബാര്‍ സഭയില്‍ ദൈവവിളി പ്രോത്സാഹനത്തിന് പുതിയ മാര്‍ഗ്ഗരേഖ


കൊച്ചി: ഏതെങ്കിലും രൂപതയിലോ സന്യാസസമൂഹത്തിലോ ചേരാന്‍ ആഗ്രഹിക്കുന്നവരെ മറ്റ് രൂപതയിലേക്കോ സന്യാസസമൂഹത്തിലേക്കോ ചേരാന്‍ നിര്‍ബന്ധിക്കരുതെന്ന് സീറോ മലബാര്‍ സഭയിലെ ദൈവവിളി പ്രോത്സാഹനത്തിനുള്ള പുതിയ മാര്‍ഗ്ഗരേഖ. ദൈവവിളി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.

രൂപതകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കുമായി വിദഗ്ദരുടെ പഠനങ്ങളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ഗ്ഗരേഖയിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്.

സഭയുടെ പൊതുവായ ആവശ്യമെന്ന നിലയില്‍ ദൈവവിളിസംബന്ധമായ പ്രവര്‍ത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കണം.

രൂപതയുടെയോ സന്യാസസമൂഹത്തിന്റെയോ ഭാഗമായി വൈദിക സന്യസ്ത സമര്‍പ്പിത പരിശീലനം നടത്താനുള്ള പരിശീലനാര്‍ത്ഥികളുടെ താല്പര്യവും സ്വാതന്ത്ര്യവും മാനിക്കപ്പെടണം.

സഭയിലെ വിശ്വാസിസമൂഹത്തിന് മുഴുവന്‍ ദൈവവിളി പ്രോത്സാഹനത്തില്‍ കൂട്ടുത്തരവാദിത്തമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.