ടീൻസ് കിങ്ഡം കൺവെൻഷൻ മെയ്11 ന്

ബർമിങ്ഹാം : ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 11 ന് ബഥേൽ സെന്ററിൽ നടക്കുന്ന  രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കും. കൗമാരകാലഘട്ടത്തിലെ  ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ  യേശുവുമായി  ഐക്യപ്പെടുത്തിക്കൊണ്ട്  ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച്‌  ജീവിക്കാൻ ബോധ്യപ്പെടുത്തുന്നതാണ് ഇത്തവണത്തെ ടീനേജ് കൺവെൻഷൻ.

നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലെ വിവിധ  ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ നന്മയുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്,  ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും  ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള  ഈ പ്രത്യേക  ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്  .

കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസികയും ലിറ്റിൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയും കണ്‍വന്‍ഷനില്‍ ലഭ്യമാണ്.

സോജിയച്ചനോടൊപ്പം ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ ഷിബു കുര്യൻ, പ്രമുഖ ആത്മീയ ശുശ്രൂഷകൻ ജൂഡ് മുക്കാറോ  എന്നിവരും  കൺവെൻഷന് നേതൃത്വം നല്കും.

കുട്ടികള്‍ നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.