പ്രലോഭനങ്ങളുണ്ടാകുന്നത് ആ ആത്മാവ് ദൈവത്തിന് പ്രീതീകരമായതുകൊണ്ട്…

പ്രലോഭനങ്ങള്‍ ഉണ്ടാകുന്നത് നമ്മള്‍ ദൈവത്തിന് ഇഷ്ടമില്ലാത്തവരായതുകൊണ്ടാണോ? ദൈവം നമ്മെ കൈവിട്ടുവെന്നതിന്റെ ഭാഗമാണോ? എങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. പ്രലോഭനങ്ങള്‍ ഉണ്ടാകുന്നത് ആ ആത്മാവ് ദൈവത്തിന് പ്രീതികരമാണ് എന്നതിന്റെ അടയാളമാണ്. ഇ്ത് മറ്റാരുടെയും വാക്കല്ല.

രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകളാണ്. വിശുദ്ധരുടെയെല്ലാം ജീവിതത്തില്‍ പ്രലോഭനങ്ങളുണ്ടായിരുന്നു.

എന്തിന് കര്‍ത്താവിനെ പോലും പ്രലോഭിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കുകയുണ്ടായല്ലോ. അപ്പോള്‍ കര്‍ത്താവ് എന്താണ് ചെയ്തതെന്നും നമുക്കറിയാം.

അതുകൊണ്ട് പ്രലോഭനങ്ങളുടെ മുമ്പില്‍ തകരാതിരിക്കുക, തളര്‍ന്നുവീഴാതിരിക്കുക. ആ പ്രലോഭനങ്ങളെ നേരിടാന്‍ ദൈവം നമുക്ക് ശക്തിനല്കും. നാം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണമെന്ന് മാത്രം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.