കോട്ടയം: വടവാതൂര്‍ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ യുവ സുവിശേഷപ്രഘോഷകനും കോര്‍ഡിനേറ്ററുമായ ടെനീഷ് മാത്യു (36) നിര്യാതനായി. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അപ്രതീക്ഷിതമായ ഈ വിയോഗം വിശ്വസിക്കാനാവാതെ നടുങ്ങിത്തരിച്ചുനില്ക്കുകയാണ് സുഹൃത്തുക്കളും സുവിശേഷപ്രഘോഷണ മേഖലയും.
നിലമ്പൂര്‍ തവളപ്പാറ എടമലയില്‍ മാത്യുവിന്റെയും പരേതയായ മേരിയുടെയും മകനാണ്. ഭാര്യ ടെസ. മക്കള്‍ ആദം, ഇവാന്‍.
നന്നേ ചെറുപ്രായം തൊട്ടുതന്നെ സുവിശേഷപ്രഘോഷണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ടെനീഷ്.