ഉത്കണ്ഠകളില്‍ നിന്ന് രക്ഷ നേടാനുള്ള പ്രാര്‍ത്ഥന

ടെന്‍ഷന്‍..ടെന്‍ഷന്‍.. സര്‍വത്ര ടെന്‍ഷന്‍. കൊച്ചുകുട്ടികള്‍ പോലും ഇന്ന് ടെന്‍ഷന്റെ വലയില്‍ നിന്ന് രക്ഷപ്പെടാനാവാതെ കുഴങ്ങുകയാണ്. വലുതും ചെറുതുമായ നിരവധി കാരണങ്ങളാലാണ് ഓരോരുത്തരും ടെന്‍ഷന്‍ അനുഭവിക്കുന്നത്.

ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നാലും ഫോണ്‍ വിളിച്ച ആളെ കിട്ടാതെ വന്നാലും ടെന്‍ഷന്‍ അനുഭവിക്കുന്നവരും നമുക്കിടയില്‍ ധാരാളം. എല്ലാ ടെന്‍ഷനുകളുടെയും അടിസ്ഥാനം ലൗകികചിന്തകളും വ്യഗ്രതകളുമാണ്. ദൈവാശ്രയത്വവും ദൈവികചിന്തകളും നഷ്ടപ്പെടുന്നതാണ്. ഇങ്ങനെയൊരു അവസരത്തില്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്ന ഒരു പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്.

എന്തിനെയുമോര്‍ത്ത് ഉത്കണ്ഠാകുലരാകുന്ന നമ്മുടെ ജീവിതത്തില്‍ മാറ്റംവരുത്താന്‍ ഈ പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട്. വിശ്വാസത്തോടെ ഈ പ്രാര്‍ത്ഥന നമുക്കേറ്റു ചൊല്ലാം.

എത്രയും കാരുണ്യവാനായ എന്റെ ദൈവമേ ഈ ജീവിതത്തിലെ ഉത്കണ്ഠകളില്‍ നിന്ന് എന്നെ രക്ഷിക്കണമേ എന്ന് ഞാന്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു. വിവിധ ശാരീരികാവശ്യങ്ങളില്‍ കുടുങ്ങിപ്പോകാതിരിക്കാനും സുഖഭോഗങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാനും അനര്‍ത്ഥങ്ങളുടെ പ്രഹരമേറ്റ് അധൈര്യപ്പെടാതിരിക്കാനും വേണ്ടി സര്‍വ്വ ആത്മീയ പ്രതിബന്ധങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളണമേ. ലോകത്തിന്റെ സകല സുഖഭോഗങ്ങള്‍ക്കും പകരമായി അങ്ങേ അരൂപിയുടെ ആനന്ദസംദായകമായ ദിവ്യാശ്വാസം എനിക്ക് നല്‍കണമേ. ജഡമോഹത്തിന് പകരം അങ്ങേ തീരുമാനത്തോടുള്ള സ്‌നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ..( ക്രിസ്ത്വാനുകരണം)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.