നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആന്റി അബോര്‍ഷന്‍ നിയമം രക്ഷിച്ചത് ലക്ഷക്കണക്കിന് ജീവനുകളെ

ബെല്‍ഫാസ്റ്റ്:പ്രോലൈഫ് പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലും പ്രവര്‍ത്തനങ്ങളും വഴി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍  അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ടത് ഒരു ലക്ഷത്തോളം ജീവനുകള്‍.  പ്രോലൈഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം നിയമപരമായ അബോര്‍ഷന്‍ പാസാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുകെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു . മാര്‍ച്ചില്‍ പങ്കെടുത്ത സ്ത്രീകള്‍ പ്രതീകാത്മകമായ പത്തു ബോക്‌സുകള്‍ കയ്യിലേന്തിയിരുന്നു. അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പ്രതീകമായിരുന്നു അത്.

1967 ല്‍ ബ്രിട്ടനില്‍ അവതരിപ്പിച്ച അബോര്‍ഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രാബല്യത്തില്‍ വരുത്താത്തതുകൊണ്ടാണ് ഇത്രയും ജീവനുകള്‍ രക്ഷപ്പെട്ടതെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അബോര്‍ഷനില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷക്കണക്കിന് ആളുകളില്‍ ഞങ്ങളുടെ അമ്മമാരും അച്ഛന്മാരും സഹോദരങ്ങളും മക്കളും എല്ലാം ഉള്‍പ്പെടുന്നു. പ്രതിനിധികള്‍ വ്യക്തമാക്കി. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ഞങ്ങള്‍ ഒരു കാര്യം ആവശ്യപ്പെടുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങളെ ആദരിക്കുക, ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ അബോര്‍ഷന് അനുമതി നല്കുന്നത് അമ്മയുടെ ജീവന്  സ്ഥിരമായ ഭീഷണി ഉണ്ടാകുമ്പോഴോ അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ക്ഷതം സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴോ ആണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.