പോളണ്ട്: മൂന്നു രാജാക്കന്മാരുടെ പരേഡില്‍ പങ്കെടുത്തത് 1.5 മില്യന്‍ വിശ്വാസികള്‍

വാഴ്‌സോ: മൂന്നു രാജാക്കന്മാരുടെ പരേഡില്‍ പങ്കെടുത്തത് 1.5 മില്യന്‍ വിശ്വാസികള്‍. എപ്പിഫനി തിരുനാളിനോട് അനുബന്ധിച്ചായിരുന്നു പരേഡ്. രാജ്യത്തെ 800 ടൗണുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരേഡ് നടന്നത്.

ലോകത്തിലെതന്നെ ഏറ്റവും വലിയ തിരുപ്പിറവി ദൃ്ശ്യങ്ങളാണ് ഇവിടെ വര്‍ഷംതോറും അരങ്ങേറുന്നത്. പോളീഷിലും യുക്രെയ്ന്‍ ഭാഷയിലുമായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്. ഉണ്ണിയേശുവിനെ ആരാധിക്കാനെത്തിയ മൂന്നു രാജാക്കന്മാരുടെ സന്ദര്‍ശനത്തിന്റെ ഓര്‍മ്മപുതുക്കലാണ് ഈ ആഘോഷം.

ത്രീ കിംങ്‌സ്പരേഡിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസകള്‍ നേര്‍ന്നിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.