ക്രൈസ്തവ മതപീഡനം 2023 ല്‍ കൂടുതല്‍ ശക്തമാകുമെന്ന് സൂചന

ക്രൈസ്തവമതപീഡനം മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഈ വര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് വ്യക്തമാക്കുന്ന ശക്തമായ സൂചനകള്‍പുറത്ത്. ചൈന ഉള്‍പ്പെടെയുളള ഏഴ് ഏഷ്യന്‍രാജ്യങ്ങളില്‍ മതപീഡനം ഈ വര്‍ഷം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.

യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ റൈറ്റ്‌സ് ഗ്രൂപ്പായ റീലിസ് ഇന്റര്‍നാഷനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രെസിക്യൂഷന്‍ ട്രെന്‍ഡ്‌സ് എന്ന ശീര്‍ഷകത്തില്‍ 2022 ഡിസംബര്‍ 28 നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈന, നോര്‍ത്ത് കൊറിയ, ഇന്ത്യ,പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മലേഷ്യ, ഇറാന്‍ എന്നിവയാണ് ലിസ്റ്റിലുള്ള രാജ്യങ്ങള്‍.

നിരീശ്വരവാദവും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും വ്യാപകമായിരിക്കുന്ന രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നിലനില്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്

. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങള്‍ ക്രൈസ്തവമതപീഡനങ്ങളുടെ കാര്യത്തില്‍ മുമ്പന്തിയിലാണ് ഛത്തീസ്ഘട്ട്,ഗുജറാത്ത്, ഹരിയാന,ഹിമാച്ചല്‍പ്രദേശ്,ജാര്‍ഖണ്ഡ്,കര്‍ണ്ണാടക,മധ്യപ്രദേശ്,ഒഡീഷ,ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് അവ. ഭാരതീയജനതാപാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. മതപരിവര്‍ത്തന നിരോധന ബില്ലിന്റെമറവിലാണ് ഈസംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക്‌നേരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

മുസ്ലീംഭൂരിപക്ഷ രാജ്യങ്ങളായ മലേഷ്യയിലും ഇറാനിലും ക്രൈസ്തവര്‍ കഠിനമായ ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.