സഭയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ തിരുനാള്‍ ഏതാണെന്നറിയാമോ?

സഭയില്‍ പല തിരുനാളുകളും നാം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യാറുണ്ട്. അതില്‍ വച്ച് ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ തിരുനാളാണ് എപ്പിഫനി. ഈസ്റ്റര്‍ കഴിഞ്ഞാല്‍ പ്രധാനപ്പെട്ട തിരുനാളായിട്ടാണ് ഇതിനെ കണക്കാക്കി പോരുന്നത്.

പൗരസ്ത്യദേശത്ത് ആരംഭിച്ച് പിന്നീട് പാശ്ചാത്യ ദേശത്തേക്ക് വ്യാപിച്ച തിരുനാളാണ് ഇത്. നാലാംനൂറ്റാണ്ടുമുതല്ക്കാണ് ഈ തിരുനാളിന് പ്രചാരം കിട്ടിയത്. ഉണ്ണിയേശുവിനെ കാണാന്‍ എത്തിയ ജ്ഞാനികളെയാണല്ലോ ഈ തിരുനാളില്‍ നാം ഓര്‍മ്മിക്കുന്നത്. ഉണ്ണിയേശു ജനിച്ച ഉടനെ തന്നെ അവരെത്തി എന്നൊരു ധാരണ പലര്‍ക്കുമുണ്ട്.

ഇത് ശരിയല്ല. ജനിച്ചഉടനെയല്ല ഉണ്ണിയേശുവിന് രണ്ടുവയസ്പ്രായമാകുന്നതിന് മുമ്പ് മാത്രമാണ് ജ്ഞാനികള്‍ ഉണ്ണിയെ ആരാധിക്കാനെത്തിയത്. മാഗി എന്ന വാക്കാണ് മൂന്നു രാജാക്കന്മാരെ പരാമര്‍ശിക്കാനായി ഉപയോഗിക്കുന്നത്. ഈ വാക്കിന്റെ അര്‍ത്ഥം പുരോഹിതന്‍ എന്നാണ്. വിശുദ്ധ മത്തായി മാത്രമാണ് ബൈബിളില്‍ ഇവരെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. എങ്കിലും ഇവരില്‍ ആരുടെയും പേര് ബൈബിളില്‍ ഇല്ല.

പക്ഷേ പാരമ്പര്യംപറയുന്നത് അവരുടെ പേരുകള്‍ Bitisarea, Melchor, Gataspa എന്നിങ്ങനെയായിരുന്നുവെന്നാണ്. ഒമ്പതാം നൂറ്റാണ്ടയപ്പോള്‍ അവരുടെ പേരുകള്‍ Balthazar, Melchoir, Gaspar എന്നിങ്ങനെ അറിയപ്പെടാനാരംഭിച്ചു.
Melchoirയൂറോപ്പുകാരനും Kaspar ഏഷ്യക്കാരനും Balthazar ആഫ്രിക്കക്കാരനുമാണെന്നാണ് വിശ്വാസം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.