ഈ വര്‍ഷത്തില്‍ പ്രത്യാശയും സന്തോഷവും നിലനിര്‍ത്താന്‍ ഈ വചനങ്ങള്‍ സഹായിക്കും

ദൈവോന്മുഖമായിട്ടാണ് നാം ജീവിക്കേണ്ടത്. ദൈവവിചാരം ഉള്ളില്‍ നിറയപ്പെടുന്നുണ്ടെങ്കില്‍ പ്രതികൂലമായിസംഭവിക്കുന്ന കാര്യങ്ങളില്‍ പോലും നഷ്ടധൈര്യരാകാതിരിക്കാന്‍ നമുക്ക് സാധിക്കും. ഇങ്ങനെയൊരു വിശ്വാസത്തിലേക്കും അത് നല്കുന്ന സമാധാനത്തിലേക്കും നയിക്കാന്‍ നമ്മെ ഏറെ സഹായിക്കുന്നത് തിരുവചനമാണ്.
താഴെക്കൊടുത്തിരിക്കുന്ന തിരുവചനങ്ങള്‍ ഈ വര്‍ഷം മുഴുവന്‍ നമ്മുടെ ജീവിതങ്ങളെ ശാന്തിയിലും സമാധാനത്തിലും നിലനിര്‍ത്താന്‍ സഹായിക്കും.

കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല,ക്ഷേമത്തിനുള്ള പദ്ധതിയാണത്.നിങ്ങള്‍ക്ക് ശുഭമായ ഭാവിയുംപ്രത്യാശയും നല്കുന്ന പദ്ധതി.( ജെറമിയ 29:11)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും.( ഫിലിപ്പി 4:13)

ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ താഴ്മയോടെ നില്‍ക്കുവിന്‍.അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.( 1 പത്രോ 5:6)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.