എല്ലാം നമുക്ക് ദൈവത്തില്‍ നിന്ന് വീണ്ടും ആരംഭിക്കാം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ആശയങ്ങളോ പദ്ധതികളോ അല്ല ദൈവമാണ് യഥാര്‍ത്ഥ കേന്ദ്രബിന്ദുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്ക് ദൈവത്തില്‍ നി്ന്ന് വീണ്ടും ആരംഭിക്കാം. ബുദ്ധിമുട്ടുകളുടെ മുന്നില്‍ വീണു പോകാതിരിക്കാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും വേണ്ട ധൈര്യവും കൂട്ടായ്മയിലും ഐക്യത്തിലും ജീവിക്കുന്നതിന്റെ സന്തോഷവും ദൈവത്തില്‍ നിന്ന് തേടാം. എപ്പിഫനി തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

കിഴക്കുനിന്നു വന്നെത്തിയ ജ്ഞാനികളില്‍ മൂന്നു പ്രത്യേകതകളാണ് കാണാന്‍ കഴിയുന്നതെന്ന് പാപ്പ നിരീക്ഷിച്ചു. അവരുടെ കണ്ണുകള്‍ വിണ്ണിലേക്ക് നട്ടാണിരിക്കുന്നത്.അവര്‍ ഭൂമിയില്‍ കാലുകളുറപ്പിച്ചാണ് യാത്ര ചെയ്യുന്നത്. അവരുടെ ഹൃദയം ദൈവാരാധന കൊണ്ട് നിറഞ്ഞിരിക്കുന്നു. ലോകത്തിന്റേതായ ഇടുങ്ങിയ ചുറ്റളവുകളില്‍ സ്വയംതടവുകാരാക്കി പൂട്ടിയിടാതെ പരാജയങ്ങളുടെയുംപശ്ചാത്താപത്തിന്റെയുമൊക്കെ ബന്ദികലാക്കി ശിരസ്‌കുനിച്ചു നടക്കുകയും ചെയ്യാതെ ദൈവികമായ വെളിച്ചത്തിനും സ്‌നേഹത്തിനും വേണ്ടി അന്വേഷിക്കുന്നവരാകുക. ലൗകികമായ വസ്തുക്കള്‍ക്കും ആശ്വാസങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്നവരാണ് നാമെങ്കില്‍ നമ്മുടെ ജീവിതം അവസാനിച്ചുവെന്ന് പറയേണ്ടിവരുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.