മൂന്നു രീതിയില്‍ കുരിശുവരയ്ക്കാം

പല രീതിയില്‍ കുരിശുവരയ്ക്കുന്നവരുണ്ട്. ധൃതിയില്‍ വരയ്ക്കുന്നവരും ഭക്തിപൂര്‍വ്വം കുരിശുവരയ്ക്കുന്നവരും. എങ്കിലും പൊതുവെ കുരിശുവരയ്ക്കുന്നത് മൂന്നു രീതിയിലാണ്. വലതുകരത്തിലെ പെരുവിരല്‍ കൊണ്ട്കുരിശുവരയ്ക്കുന്നതാണ് ഒരു രീതി.നെറ്റിയിലാണ് കൂടുതലായും ഇങ്ങനെ വരയ്ക്കുന്നത്. വിവിധ കൂദാശകളില്‍ പെരുവിരല്‍ കൊണ്ട് കുരിശുവരയ്ക്കാറുണ്ട്, രോഗീലേപനം പോലെയുള്ള കൂദാശകളില്‍ സാധാരണയായി ഈ രീതിയാണ് കണ്ടുവരുന്നത്.

രണ്ടാമത്തെ രീതി നെറ്റിയിലും അധരങ്ങളിലും മാറിടത്തിലും കുരിശുവരയ്ക്കുന്ന രീതിയാണ്.മൂന്നാമത്തെരീതിയാവട്ടെ നെറ്റിയിലും നെഞ്ചിലും ഇരുചുമലുകളിലുമായി കുരിശുവരയ്ക്കുന്ന രീതിയാണ്. ഏതു പ്രാര്‍ത്ഥനയ്ക്ക് മുമ്പും കുരിശുവരയ്ക്കുന്നത് നമ്മുടെ പൊതുപ്രത്യേകതയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.