അസുഖം; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദുബായ് സന്ദര്‍ശനം റദ്ദാക്കി. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ദുബായിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുണ്ടായ രോഗബാധ മൂലമാണ് യാത്ര വേണ്ടെന്ന് വച്ചത്. ഇന്‍ഫഌവന്‍സയുടെ ലക്ഷണങ്ങളാണ് പാപ്പയ്ക്കുള്ളത്.

കഴിഞ്ഞ ദിവസം പാപ്പാ ആശുപത്രിയില്‍ പോയത് വാര്‍ത്തയായിരുന്നു. പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനില്ല. എങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം യാത്ര റദ്ദാക്കിയെന്നും ഇതില്‍ ഖേദിക്കുന്നുവെന്നും വത്തിക്കാന്‍ പ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ തീയതികളിലാണ് ഉച്ചകോടി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.