കുടുംബത്തില്‍ സമാധാനം വേണോ ഇങ്ങനെ ചെയ്താല്‍ മതി: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ മതി. കുടുംബാംഗങ്ങള്‍ തമ്മില്‍ ഒറ്റക്കെട്ടായിരിക്കണം. അവര്‍ക്ക് കൂട്ടായ്മയുണ്ടായിരിക്കണം. ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം അവരുടെ ലക്ഷ്യം. ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷടങ്ങളും മാറ്റിവച്ച് ദൈവത്തിന് വേണ്ടി ജീവിക്കാന്‍ കഴിയും.

ഉദാഹരണത്തിന് മകള്‍ക്കുവേണ്ടി അപ്പന്‍ ഒരു കല്യാണാലോചന കൊണ്ടുവരുന്നു. മകള്‍ക്ക് അത് നൂറുശതമാനം ഇഷ്ടമാകുന്നില്ല. എങ്കിലും അവള്‍ പറയുന്നു, അപ്പാ ഇത് ദൈവത്തെ പ്രസാദിപ്പിക്കുമെങ്കില്‍ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്. ഇതുപോലെ വട്ടമുഖമുള്ളപെണ്ണിനെ ഭാര്യയായി സ്വീകരിക്കാന്‍ കാത്തിരുന്ന മകന് അപ്പന്‍ കൊണ്ടുവരുന്നത് നീണ്ട മുഖമുള്ള പെണ്ണിനെയാണ്.

അവിടെയും മകന്‍ പറയുന്നു, അപ്പാ ഇത് ദൈവത്തെ പ്രസാദിപ്പിക്കുമെങ്കില്‍ ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്. ഇങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കുകയാണ് എല്ലാവരുടെയും ലക്ഷ്യമെങ്കില്‍ അവിടെ വാഗ്വാദങ്ങളുണ്ടാകുന്നില്ല.വഴക്കുകളുണ്ടാകുന്നില്ല. രണ്ടാമതായി ചെയ്യേണ്ട കാര്യം എല്ലാവരെയും സ്‌നേഹിക്കുകയാണ്.

പരസ്പരം സ്‌നേഹിക്കുക എന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും കടപ്പാടുണ്ടായിരിക്കരുത് എന്നാണല്ലോ അപ്പസ്‌തോലന്‍ പറയുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.