ഞാന്‍ ദൈവവിശ്വാസി, ക്രിസ്തു എന്റെ സൂപ്പര്‍ സ്റ്റാര്‍: ടിനി ടോം

തന്റെ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ചലച്ചിത്ര നടന്‍ ടിനി ടോം.സൗന്ദര്യത്തിന്റെ കാര്യത്തിലും രാഷ്ട്രീയത്തിന്റെ കാര്യത്തിലും ഞാനാരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ ജീസസ് ക്രൈസ്റ്റാണ്. ഞാന്‍ ദൈവവിശ്വാസിയാണ്. പക്ഷേ അന്ധവിശ്വാസിയല്ല.

പള്ളിയിലൂടെ മാത്രമേ സ്വര്‍ഗ്ഗത്തിലെത്താന്‍ പറ്റുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നമ്മള്‍ ചാരിറ്റി ചെയ്യണമെങ്കില്‍ അത് അനാഥാലയത്തിലൂടെ ആവണമെന്നില്ല. ഞാന്‍ ചെയ്യുന്ന കോമഡി ഉത്സവം എന്ന പ്രോഗ്രാമില്‍ അയ്യായിരത്തിലധികം കലാകാരന്മാരെ കൊണ്ടുവരാനായി. അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് അരി മേടിക്കുന്നുണ്ട്. അതാണ് എന്റെ ചാരിറ്റി. അല്ലാതെ പള്ളിയിലൂടെ മാത്രമേ സ്വര്‍ഗ്ഗത്തിലെത്താന്‍ പറ്റൂവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ക്രൈസ്തവസംഘടനകളോട് തനിക്കുള്ള വിയോജിപ്പും അദ്ദേഹം വ്യക്തമാക്കുന്നു.

ക്രൈസ്തവസംഘടനകളോട് എനിക്ക് മമതയില്ല. കാരണം ഒരു കര്‍ത്താവുമുണ്ട്. നാലായിരത്തിയഞ്ഞൂറ് സഭകളുമുണ്ട്. മാത്രമല്ല ഫൈറ്റും. ബിഷപ്പിനെതിരെ അച്ചന്മാര്‍ ഫൈറ്റ് ചെയ്യുന്നു. സഭകള്‍ തമ്മില്‍ ഫൈറ്റ് ചെയ്യുന്നു. ഏറ്റവും വലിയ തമാശകളായിട്ടാണ് എനിക്കിതൊക്കെ തോന്നുന്നത്. അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

(വിവരങ്ങള്‍ക്ക് കടപ്പാട്: ഗൃഹലക്ഷ്മി ഒക്ടോബര്‍16-31)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.