ഗര്‍ഭസ്ഥ ശിശുക്കള്‍ സംസാരിക്കുമോ, എന്തായിരിക്കും അവര്‍ സംസാരിക്കുക? ബിഷപ് ഡൊണാള്‍ഡിന്റെ മറുപടി വൈറലാകുന്നു

അമ്മയുടെ ഉദരത്തില്‍ ഭൂമിയെ സ്വപ്‌നം കണ്ട് ഉറങ്ങുന്ന കുഞ്ഞുങ്ങള്‍ എന്തെങ്കിലും സംസാരിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അവര്‍ എന്തായിരിക്കും സംസാരിക്കുകയെന്ന് ഊഹിക്കാന്‍ കഴിയുമോ? മാഡിസന്‍ രൂപതയിലെ ബിഷപ് ഡൊണാള്‍ഡ് ഹയിംങ് പറയുന്നത് ഗര്‍ഭസ്ഥശിശുക്കള്‍ നമ്മോട് സംസാരിക്കുന്നുണ്ട് എന്നു തന്നെയാണ്. അവര്‍ സംസാരിക്കുന്നത് എന്താണ് എ്ന്നതിനെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തതയുണ്ട്. തന്റെ ട്വിറ്ററില്‍ അദ്ദേഹം അതേക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. എന്നെ പിറക്കാന്‍ അനുവദിക്കൂ, എന്നെ നടക്കാന്‍ അനുവദിക്കൂ.. എന്നെ ഡാന്‍സ് ചെയ്യാനും പാടാനും അനുവദിക്കൂ. ദൈവത്തെ സ്‌നേഹിക്കാന്‍ അനുവദിക്കൂ പ്രാര്‍ത്ഥിക്കാന്‍..ലോകത്തിന് സംഭാവനകള്‍ നല്കാന്‍.. സ്‌നേഹത്തിലാകാന്‍..സത്യം അറിയാന്‍,, സൗന്ദര്യവും നന്മയും മനസ്സിലാക്കാന്‍..

ബിഷപ്പിന്റെ ട്വീറ്റിന് വന്‍സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.