കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സാധാരണയായി വിശുദ്ധരുടെ രൂപങ്ങള്‍ പൊതുവണക്കത്തിനായി പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കാറുളളത്.എന്നാല്‍ കടലിനടിയില്‍ രൂപം സ്ഥാപിച്ചാലോ?

അങ്ങനെയുമുണ്ട്. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വതത്തിന് സമീപത്തെ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന് സമീപം 14 മീറ്റര്‍ താഴെ കടലിന് അടിത്തട്ടിലാണ് പാദ്രെ പിയോയുടെ ഒരു രൂപം സ്ഥാപിച്ചിരിക്കുന്നത്. 1998 ഒക്ടോബര്‍ മൂന്നിനാണ് ഈ രൂപം ആദ്യമായി സ്ഥാപിച്ചതെങ്കിലും അടുത്തകാലത്ത് സോഷ്യല്‍ മീഡിയായിലൂടെ ഇതിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഒക്ടോബര്‍ 24 ന് കൊളംബിയന്‍ ഫേസ്ബുക്ക് പേജായ ബൈ ദ ഹാന്‍ഡ് ഓപ് പാദ്രെ പിയോയിലൂടെയാണ് മൂന്നു മീറ്റര്‍ ഉയരമുളള വെങ്കല രൂപത്തിന്റെ 12 ചിത്രങ്ങള്‍ ലോകം കണ്ടത്.

ഇതോടെയാണ് അഗാധതയിലെ അത്ഭുതം എന്ന മട്ടിലുള്ള ഈ രൂപം വീണ്ടും വാര്‍ത്തയായത്. പഞ്ചക്ഷതധാരിയായി പാദ്രെ പിയോ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ വിശുദ്ധരിലൊരാളാണ്. പ്രോട്ടോഫിനോയിലും ടാരന്റോവിലും ഇതേപോലെകടലിനടിയില്‍ രൂപങ്ങളുണ്ട്. രണ്ടും ക്രിസ്തുരൂപങ്ങളാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.