അയര്‍ലണ്ടില്‍ വൃദ്ധ കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന് നേരെ പട്ടാപ്പകല്‍ ആക്രമണം

ഡബ്ലിന്‍: വൃദ്ധകന്യാസ്ത്രീകള്‍ താമസിക്കുന്ന അയര്‍ലണ്ടിലെ കര്‍മ്മലീത്ത മഠം പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ടു. ചാപ്പലിന് നേരെ ആക്രമണം നടത്തിയ സംഘം കന്യാസ്ത്രീകളെയും ഭയാകുലരാക്കി. ഡബ്ലിനില്‍ നിന്ന് പത്തു മൈല്‍ അകലെയുള്ള സമുദ്രതാരകം മൊണാസ്ട്രിയിലാണ് അനിഷ്ടസംഭവം അരങ്ങേറിയത്. ഉച്ചകഴിഞ്ഞ് ഒരു മണിക്കായിരുന്നു സംഭവം.

പട്ടാപ്പകല്‍ നടന്ന ഈ സംഭവം പ്രദേശവാസികളെയും ഞെട്ടിച്ചു.സ്ഥാപനങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല. അതിലും മോശകരമായ കാര്യമാണ് കന്യാസ്ത്രീകള്‍ക്ക് നേരെ നടന്നത്. പാര്‍ലമെന്റ് അംഗമായ ഡാരാ ഒ ബ്രിയെന്‍ ഡബ്ലിന്‍ ലൈവിനോട് പറഞ്ഞു.

ഇത്തരത്തിലുള്ള ആക്രമണം ഒരു ആശ്രമത്തിന് നേരെ നടക്കുന്നത് ആദ്യമാണെന്നും ഇത് എല്ലാവരെയും ഞെട്ടിച്ചുവെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.

പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അറസ്റ്റ് നടന്നിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.