വിയറ്റ്‌നാമില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കും

വത്തിക്കാന്‍ സിറ്റി: വിയറ്റ്‌നാം- വത്തിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലവത്തായതോടെ വിയറ്റ്‌നാമില്‍ വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കാന്‍ തീരുമായി. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലാണ് വത്തിക്കാന്‍ സ്ഥാനപതി മന്ദിരം തുറക്കുന്നത്. ഉഭയകക്ഷി പ്രവര്‍ത്തക സമിതിയുടെ സംയുക്ത പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച് അറിയിപ്പുണ്ടായത്.

ഓഗസ്റ്റ് 21,22 തീയതികളില്‍ വത്തിക്കാനില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. വിയറ്റ്‌നാം വിദേശകാര്യ ഉപമന്ത്രി, മോണ്‍. ആന്റണി കമലിയേരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പ്രതിനിധി സംഘം ഫ്രാന്‍സിസ് മാര്‍പാപ്പ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.