പുരോഹിതര്‍ക്കെതിരെ ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പുരോഹിതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആരോപണം. വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മത്സ്യത്തൊഴിലാളികളെ പുരോഹിതര്‍ സമരത്തിന് നിര്‍ബന്ധിക്കുകയാണെന്നുമാണ് മന്ത്രിയുടെ ആരോപണം. കൂടാതെ പുറത്തുനിന്നുള്ള ഏജന്‍സികള്‍ ഇതിന് സഹായിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം സമരത്തിന്റെ പേരില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയ്ക്കും സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസിനും അമ്പതോളം വൈദികര്‍ക്കും എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.