മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് നെറ്റിയില്‍ കുരിശുവരയ്ക്കുന്ന വാല്‍ബെര്‍ഗിന്റെ വീഡിയോ വൈറല്‍

കത്തോലിക്കാവിശ്വാസജീവിതം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ ലജ്ജയില്ലാത്ത അപൂര്‍വ്വം ചില സെലിബ്രിറ്റികളില്‍ ഒരാളാണ് ഹോളിവുഡ് താരം മാര്‍ക്ക് വാല്‍ബെര്‍ഗ്.

വിഭൂതി പോലെയുള്ള പല സവിശേഷദിനങ്ങളിലും ചാരം പൂശി ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാറുള്ള വാല്‍ബെര്‍ഗ് ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത് പരിശുദ്ധ അമ്മയുടെ രൂപത്തിന് മുമ്പില്‍ നെറ്റിയില്‍ കുരിശുവരയ്ക്കുന്ന വീഡിയോയാണ്. ഇതിനകം ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. 240,000 ലൈക്കും അയ്യായിരത്തോളം കമന്റ്‌സുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ടു മില്യന്‍ ആളുകള്‍ വീഡിയോ കണ്ടിട്ടുമുണ്ട്്.

ഫാദര്‍ സ്റ്റൂ എന്ന ബയോപിക് ചിത്രമാണ് വാല്‍ബര്‍ഗിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.