പോളണ്ടിനെ ഭക്തിനിര്‍ഭരമാക്കി പതിനായിരത്തോളം പുരുഷന്മാര്‍ പങ്കെടുത്ത ജപമാല പ്രാര്‍ത്ഥന

ബൈഗ്ഗോസസ്: സെന്റ് വിന്‍സെന്റ് ഡി പോള്‍ ബസിലിക്കയുടെമുമ്പില്‍ പതിനായിരത്തോളം പുരുഷന്മാര്‍ ഒരുമിച്ചുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും മരിയന്‍ ഗീതങ്ങള്‍ ആലപിക്കുകയും ചെയ്തത് അവിസ്മരണീയമായ അനുഭവമായി മാറി. വാരിയേഴ്‌സ് ഓഫ് മേരി എന്ന പേരിട്ട പ്രോഗ്രാമിന് വേണ്ടിയായിരുന്നു പുരുഷന്മാരുടെ ജപമാലപ്രാര്‍ത്ഥന. 12,13 നൂറ്റാണ്ടുകളില്‍ പ്രചാരത്തിലായിരുന്ന മരിയന്‍ഗീതവും അവര്‍ ആലപിച്ചു.

ദൈവമാതാവായ മറിയത്തെ പ്രകീര്‍ത്തിക്കുന്നതാണ് ഈ ഗീതം. ഫാ.ഡൊമിനിക് ആണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.