പ്രാര്‍ത്ഥനയെന്നാല്‍ എന്താണെന്നറിയാമോ?

പ്രാര്‍ത്ഥന എന്ന വാക്ക് നമുക്ക് സുപരിചിതമാണ്.കാരണം പ്രാര്‍ത്ഥിക്കുന്നവരാണ് നമ്മള്‍. പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട ജീവിതം നയിക്കുന്നവരാണ്. ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പ്രാര്‍തഥനയെന്നാല്‍ എന്താണെന്ന് കേള്‍ക്കുമ്പോള്‍ ഇതെന്തൊരു ചോദ്യം എന്ന് കരുതുന്നവരും ധാരാളം.

പ്രാര്‍ത്ഥനയെക്കുറിച്ച് ഒരു സാധകന്റെസഞ്ചാരം എന്ന കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കുകഎന്നു വച്ചാല്‍ മനോവ്യാപാരത്തെയും സ്മൃതിയെയും ഇടവിടാതെ ദൈവസ്മരണയിലേക്ക് നയിക്കുകയാണ്.അവിടുത്തെ സന്നിധിയില്‍ സഞ്ചരിക്കുകയാണ്. ദൈവത്തെക്കുറിച്ച് ധ്യാനിച്ച് അവിടുത്തെ സ്‌നേഹത്തിന് പാത്രമായിത്തീരുക. ദൈവനാമം ഓരോ ഹൃദയത്തുടിപ്പോടും ശ്വാസോച്ഛാസത്തോടും കൂട്ടിയിണക്കുക. ഇവയെല്ലാമാണ്. ഇവയിലെല്ലാം എല്ലാ സമയത്തും എല്ലായിടത്തും എന്തു ചെയ്യുമ്പോഴും നിര്‍ത്താതെ യേശുക്രിസ്തുവിന്റെ തിരുനാമം നാവുകൊണ്ട് ഉച്ചരിക്കുകയോ യേശുപ്രാര്‍ത്ഥന ഉരുവിടുകയോ ആണ്. അതായത് ആന്തരപ്രാര്‍ത്ഥന പൂര്‍ണ്ണമാക്കുന്നതിനും അതേപോലെ ആത്മരക്ഷ നേടുന്നതിനും ഉള്ള ഫലപ്രദമായ മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്.

മനുഷ്യന്റെ രക്ഷ പ്രാര്‍ത്ഥനയെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിനാല്‍ പ്രഥമവും പ്രധാനവുമായത് പ്രാര്‍ത്ഥന തന്നെയാണെന്നും ഈ കൃതിയില്‍ പറയുന്നു.

ഇനിപറയൂ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നവരാണോ.. നമ്മുടേത് ഇങ്ങനെയുളള പ്രാര്‍ത്ഥനയാണോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.