മാറാരോഗിയാണെന്ന് ഡോക്ടര്‍ വിധിയെഴുതിയോ വിഷമിക്കരുത് ഈ പ്രാര്‍ത്ഥനയോടെ ദൈവകൃപയില്‍ ആശ്രയിക്കൂ

പ്രതീക്ഷിച്ചതിനും അപ്പുറമായ എന്തെങ്കിലും രോഗമാണെന്ന് വൈദ്യശാസ്ത്രം കണ്ടെത്തി അതിന്റെ ആഘാതവുമായി തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം എത്രത്തോളമാണെന്ന് അയാള്‍ക്ക് പോലും നിശ്ചയിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു.

രോഗം.സാമ്പത്തികം, കുടുംബം. പ്രിയപ്പെട്ടവര്‍.. ദൈവമേ എന്ന് ചങ്കു പൊടിഞ്ഞ് നിലവിളിക്കാനല്ലാതെ മറ്റൊന്നും ആ നിമിഷങ്ങളില്‍ ആര്‍ക്കും കഴിയില്ല.

പക്ഷേ ബൈബിള്‍ പറയുന്നത് രോഗങ്ങളെ പ്രതി ദൈവത്തിന് നന്ദി പറയാനാണ്. നമ്മുക്ക് മാനുഷികമായി മോശമെന്ന് തോന്നുന്ന പല കാര്യങ്ങളും ദൈവത്തിന് നമ്മുടെ രക്ഷയ്ക്കുവേണ്ടി മാറ്റാന്‍ കഴിയുമെന്നതാണ് സത്യം. അതുകൊണ്ട് രോഗത്തിന്റെ അവസ്ഥകളില്‍ ദൈവത്തോട് കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുക. സ്വന്തം അവസ്ഥകളെ ഏറ്റവും സത്യസന്ധതയോടെ തുറന്നുപറയുക, സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തിന് വേണ്ടി അപേക്ഷിക്കുക.

അതോടൊപ്പം വിശുദ്ധ വിന്‍സെന്റിന്റെ ഈ പ്രാര്‍ത്തന ചൊല്ലുക.

കര്‍ത്താവേ എന്റെ ദൈവമേ, അവിടുന്ന് എനിക്ക് നല്കിയ ഈ രോഗത്തെ ഞാന്‍ സ്വീകരിക്കുന്നു, എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ കൈകളില്‍ നിന്ന് എനിക്ക് ലഭിച്ചതാണ് ഈ രോഗമെന്നും അവിടുന്ന് എന്നെ സന്ദര്‍ശിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഈ രോഗത്തിന്റെ എല്ലാവിധ അനന്തരഫലങ്ങളെയും അവസ്ഥകളെയും ഞാന്‍ സ്വീകരിക്കുന്നു. ദൈവമേ എനിക്ക് ആരോഗ്യവും ശക്തിയും നല്കണമേ. എങ്കിലും അവിടുത്തെ ഹിതം സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലും ആകട്ടെ.

ഞാനിതാ എന്നെ പൂര്‍ണ്ണമായും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഞാന്‍ വെറും പൊടിയും ചാരവുമാണല്ലോ. അവിടുത്തേക്ക് ഇഷ്ടമുള്ളത് എന്നോട് ചെയ്തുകൊള്ളുക. എന്റെ പാപങ്ങള്‍ക്കൊത്ത വിധം എന്നോട് പെരുമാറരുതേ. വൈരികള്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ. എന്നോട് കരുണ കാണിക്കണമേ.

എന്റെ ആത്മാവിന് ശക്തി നല്കണമേ, എന്നെ എല്ലാവിധ പാപങ്ങളില്‍ നിന്നും രകഷിക്കണമേ. എന്നും എന്നേയക്കും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.