മരണമടഞ്ഞ ഡോക്ടറുടെ വീട്ടില്‍ നിന്ന് രണ്ടായിരത്തിലധികം ഗര്‍ഭസ്ഥശിശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍, അമ്പേഷണം ആരംഭിച്ചു


ഇല്ലിനോയിസ്: മരണമടഞ്ഞ യുഎസ് ഡോക്ടര്‍ ക്ലോപ്‌ഫെര്‍ നേരത്തെ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രണ്ടായിരത്തിലധികം ഗര്‍ഭസ്ഥശിശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഡോക്ടറെ അറിയാവുന്നവരെയും പരിസരവാസികളെയും ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്.

സെപ്തംബര്‍ മൂന്നിനാണ് ഡോക്ടര്‍ മരണമടഞ്ഞത്. ഒമ്പതുദിവസങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറംലോക്തതെ അറിയിച്ചതും ശരീരാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതും.

വൈദ്യശാസ്ത്രപരമായി സംരക്ഷിക്കപ്പെട്ട 2,246 ശരീരാവശിഷ്ടങ്ങളാണ് ഇപ്രകാരം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഡോക്ടര്‍ അബോര്‍ഷന്‍ നടത്തിയിരുന്നതിന്റെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അബോര്‍ഷന്‍ ചെയ്യപ്പെട്ട ഭ്രൂണങ്ങളുടെ പ്രായത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

2016 മുതല്‍ ഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ് സുരക്ഷാകാരണങ്ങളുടെ പേരില്‍ സസ്‌പെന്റ് ചെയ്തിരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതോടെ പല സത്യങ്ങളും വെളിച്ചത്തുവരുമെന്ന് കാത്തിരിക്കുകയാണ് ലോകം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.