കൊച്ചി: ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമുള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം സമര്‍പ്പിക്കാനായി 20 ലക്ഷം അല്മായരുടെ മഹാ ഒപ്പുശേഖരണം നടക്കുന്നു. യാക്കോബായ സഭയിലെ വിശ്വാസികളാണ് ഇത്തരത്തിലുള്ള ഒപ്പുശേഖരണം നടത്തുന്നത്.
ഞായറാഴ്ച ആരംഭിച്ച ഒപ്പുശേഖരണം സെപ്തംബര്‍ 23 ന് സമാപിക്കും. ഞങ്ങളുടെ വിശ്വാസത്തിനും പാരമ്പര്യമനുസരിച്ചുള്ള ആരാധനകള്‍ക്കും വേണ്ടിയാണ് ഞങ്ങള്‍ യുദ്ധം ചെയ്യുന്നത് എന്ന് അല്മായര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നു.
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്കാണ് 20 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം നല്കുന്നത്. പുത്തന്‍കുരിശില്‍ നടന്ന ചര്‍ച്ച് വര്‍ക്കിംങ് കമ്മറ്റിയിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.