എന്തുകൊണ്ടാണ് സാത്താന്‍ മറിയത്തെ വെറുക്കുന്നത്?

സാത്താന്‍ മറിയത്തെ വെറുക്കുന്നുവെന്നും അത് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ഭൂതോച്ചാടനവേളകളിലാണെന്നും ഇറ്റാലിയന്‍ വൈദികന്‍ സാന്റേ ബാബോലിന്‍ പറയുന്നു.

സാത്താന്‍ മറിയത്തെ വെറുക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഭൂതോച്ചാടനവേളയില്‍ മറിയം ഭൂതോച്ചാടകര്‍ക്ക് സഹായിയായി മാറുന്നതുകൊണ്ടാണ്. നിരവധി ഭൂതോച്ചാടനവേളകളില്‍ തനിക്ക് മറിയം സഹായമായിരുന്നുവെന്നും അച്ചന്‍ അനുസ്മരിക്കുന്നു.

2300 ഓളം ഭൂതോച്ചാടനങ്ങള്‍ നല്കിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.മറിയത്തിന്റെ മുമ്പില്‍ നില്ക്കാന്‍ സാത്താന്‍ ഭയപ്പെടുന്നു. സര്‍പ്പത്തിന്റെ തല തകര്‍ത്തവളാണ് മറിയമെന്ന് വിശുദ്ധ ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് അച്ചന്‍ പറയു്ന്നു. ലൂര്‍ദ്,ഫാത്തിമ, ഗ്വാഡലൂപ്പൈ എന്നിവിടങ്ങളിലെ മാതാവിനെ വിളിച്ചാണ് താന്‍ മാധ്യസ്ഥം തേടാറുള്ളതെന്നും അച്ചന്‍ വ്യക്തമാക്കി.

ജപമാല ചൊല്ലുക, വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുക, പ്രാര്‍ത്ഥനാസമ്മേളനങ്ങളില്‍ പങ്കെടുക്കുക തുടങ്ങിയവയെല്ലാം സാത്താനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളാണെന്നും അച്ചന്‍ ഓര്‍മ്മപ്പെടുത്തുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.