ജ്ഞാനം വേണോ ബൈബിളിലെ ഈ ചെറിയ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി

ജ്ഞാനം മറ്റെന്തിനെക്കാളും വിലയേറിയതാണ്. ജ്ഞാനമുണ്ടെങ്കില്‍ നമുക്കെല്ലാം ആയി. പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടുന്ന അറിവിനെ ജ്ഞാനം എന്ന് പറയാന്‍ കഴിയില്ല. അത് അറിവാണ്.

എന്നാല്‍ ജ്ഞാനം ദൈവം നല്കുന്നതാണ്. ദൈവത്തില്‍ നിന്നുള്ളതാണ്. ജ്ഞാനമാണ് നമുക്കുണ്ടാവേണ്ടത്. എന്നാല്‍ എങ്ങനെ ജ്ഞാനം നേടും? അതിന് വേണ്ടി പ്രാര്‍ത്ഥിക്കുക. ജ്ഞാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നമുക്ക് മാതൃക സോളമന്‍ രാജാവാണ്. സോളമന്റെ ആ ഒറ്റവരി പ്രാര്‍ത്ഥന ഇതാ. ഇത് എല്ലാ ദിവസവും നമുക്ക് ചൊല്ലാം.

ആകയാല്‍ നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന്‍ പോരുന്ന വിവേകം ഈ ദാസന് നല്കിയാലും( 1 രാജാ 3:9)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.