ലിസ്ബണില്‍ നടക്കുന്ന ലോകയുവജനസംഗമത്തിന്റെ തീയതി പ്രഖ്യാപിച്ചു

ലിസ്ബണ്‍: പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ നടക്കാന്‍ പോകുന്ന ലോകയുവജനസംഗമത്തിന്റെ തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ ആറുവരെ തീയതികളിലായിരിക്കും സംഗമം. 2023 ലാണ് അടുത്ത ലോകയുവജനസംഗമം.

പങ്കെടുക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി യുവജനങ്ങള്‍ തീയതിയുടെ കാര്യം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ലിസ്ബണ്‍ കര്‍ദ്ദിനാള്‍ പാത്രിയാര്‍ക്ക മാനുവല്‍ ക്ലെമന്റെ പറഞ്ഞു. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് തിയതികളുടെ പ്രഖ്യാപനം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. തയ്യാറെടുപ്പുകള്‍ക്കായി 22 മാസങ്ങള്‍ മുമ്പിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാനൂറ് വോളന്റിയേഴ്‌സ് അടങ്ങുന്ന ലോക്കല്‍ ഓര്‍ഗനൈസിംങ് കമ്മറ്റികള്‍ നിലവിലുണ്ട്. പോര്‍ച്ചുഗലില്ലെ ഓരോ രൂപതകളും, രൂപതാതലത്തില്‍ ഓര്‍ഗനൈസിംങ് കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

2022 ലാണ് ലോകയുവജനസംഗമം നടക്കേണ്ടിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ഒരു വര്‍ഷം മുമ്പിലേക്ക് നീട്ടിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന നാലാമത്തെ ലോകയുവജനസംഗമമായിരിക്കുംഇത്. 2019 ല്‍ പനാമയിലാണ് ലോകയുവജനസംഗമം അവസാനമായി നടന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.