ലോകകപ്പ് ഫുട്‌ബോളിന് ഖത്തര്‍ വേദിയാകുന്നതിനെതിരെ യൂറോപ്പിലെ മെത്രാന്മാര്‍

ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ മാമ്മാങ്കത്തില്‍ ഖത്തര്‍ വേദിയാകുന്നതിന്റെ പിന്നിലെ മനുഷ്യാവകാശപ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് യൂറോപ്യന്‍ മെത്രാന്മാര്‍. ഖത്തറില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് രണ്ടാം നിരസ്ഥാനമാണ് നല്കുന്നത്. ഇസ്ലാംഅല്ലാത്ത മതവിശ്വാസങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യത്തിലും പരിമിതികളുണ്ട്.ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ക്രിമിനല്‍ കുറ്റംചുമത്തുകയും ചെയ്യാറുണ്ട്.

ഇത്തരം അവസ്ഥകളെ കണക്കിലെടുക്കുമ്പോള്‍ പാശ്ചാത്യനാടിന്റെ വീക്ഷണത്തില്‍ അടിച്ചമര്‍ത്തപ്പെട്ട രാജ്യവും സാമൂഹികക്രമത്തിന് പിന്നിലുമാണ് ഖത്തര്‍. മാത്രവുമല്ല ഖത്തറിന് യാതൊരുവിധ ഫുട്‌ബോള്‍ പാരമ്പര്യവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഖത്തര്‍ ലോകകപ്പിന് വേദിയാകുന്നതിനോട് യോജിക്കാനാവില്ലെന്ന് ബിഷപ് സ്റ്റെഫാന്‍ ഓസ്റ്റര്‍ വ്യക്തമാക്കി.

യൂറോപ്പ്, ഇന്ത്യ,ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുളള കത്തോലിക്കര്‍ ഖത്തറിലുണ്ട്, ഖത്തറില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന എട്ട് സഭാവിഭാഗങ്ങളിലൊന്നാണ് കത്തോലിക്കര്‍, നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.