ജപമാലയെ കൂട്ടുപിടിക്കുക, അമ്മ നമ്മെ രക്ഷിക്കും

ജപമാല പ്രാര്‍ത്ഥന ഒക്ടോബറില്‍ മാത്രം ചൊല്ലി അവസാനിപ്പിക്കേണ്ട ഒന്നല്ല, ജീവിതകാലം മുഴുവനും നമ്മുടെ ജീവിതത്തില്‍ ആ പ്രാര്‍ത്ഥന ഉണ്ടായിരിക്കണം.

ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒരിക്കലും ജപമാലയെ ഉപേക്ഷിക്കരുത് എന്നായിരുന്നു പാപ്പയുടെ അഭ്യര്‍ത്ഥന. പരിശുദ്ധ അമ്മ ലോകത്ത് എവിടെയൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.

പാപികളില്‍ മാനസാന്തരവും ലോകത്തില്‍ സമാധാനവും കുടുംബങ്ങൡ കൂട്ടായ്മയും നിറയ്ക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല. ജപമാലയുടെ കൂട്ടുപിടിച്ച് നാം മുന്നോട്ടു പോകുക. പരിശുദ്ധ അമ്മ നമ്മുടെ രക്ഷയ്‌ക്കെത്തും. അപകടങ്ങളില്‍ നിന്ന് അമ്മ നമ്മെ രക്ഷിക്കും. സാമ്പത്തികബുദ്ധിമുട്ടുകളില്‍ ആശ്വാസം നല്കും. സ്‌നേഹം കുറയുന്ന ബന്ധങ്ങളില്‍ സ്‌നേഹത്തിന്റെ പുതുവീഞ്ഞ് നിറച്ചുതരും. മരണസമയത്ത് അരികിലെത്തി നമ്മെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹമാണ് ജപമാല. അമ്മയെ സ്‌നേഹിക്കുന്നവരെ അമ്മയ്ക്കും സ്‌നേഹിക്കാതിരിക്കാനാവില്ല. അതുകൊണ്ട് ജപമാല പ്രാര്‍ത്ഥന തുടരുക.. അമ്മ നമ്മുടെ കൂടെയെത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.