ലോകയുവജന സംഗമത്തിന് ഇനി ഒരു മാസം മാത്രം

ലിസ്ബണ്‍: ഓഗസ്റ്റ് 1 മുതല്‍ ആറുവരെ തീയതികളിലാണ് ലോകയുവജനസംഗമം നടക്കുന്നത്. 663,000 ആളുകള്‍ രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.എന്നാല്‍ 313,000 യുവജനങ്ങള്‍ രജിസ്‌ട്രേഷന്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സ്‌പെയ്ന്‍, ഇറ്റലി,ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അമേരിക്കയില്‍ നി്ന്ന് 14,435 പേരാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. 7000 കുടുംബങ്ങളാണ് യുവജനങ്ങള്‍ക്ക് ആതിഥേയത്വം അരുളുന്നത്.

പതിനായിരത്തോളം കുര്‍ബാന വസ്ത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കുമ്പസാരത്തിനായി 2600 വൈദികരുണ്ട്. 2069 മാധ്യമങ്ങളാണ് ലോകയുവജനസംഗമത്തിലെവിശേഷങ്ങള്‍ ലോകത്തെ അറിയിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.