ആന്തരികജീവിതത്തിന്റെ എണ്ണ തീരാതെ സൂക്ഷിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ആന്തരികജീവിതത്തിന്റെ എണ്ണ തീരാതെ സൂക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പത്തുകന്യകമാരുടെ ഉപമയെ ആസ്പദമാക്കിയുള്ള വചനവിചിന്തനം നടത്തുകയായിരുന്നു പാപ്പ. വരനെ സ്വീകരിക്കാന്‍ സന്നിഹിതരായിരിക്കുകയാണ് ആതോഴിമാരെല്ലാം. മണവാളനുമായി കൂടിക്കാഴ്ച നടത്താന്‍ അവരാഗ്രഹിക്കുന്നുമുണ്ട് എന്നാല്‍ വിവേകമതികളും വിവേകശൂന്യകളും തമ്മിലുള്ള വ്യത്യാസം അവരുടെ ഒരുക്കമാണ്.

വിവേകമതികള്‍ വിളക്കുകള്‍ക്കൊപ്പം പാത്രത്തില്‍ എണ്ണയും എടുത്തിരുന്നുവെന്നാണ് വിശുദ്ധ ഗ്രന്ഥം പറയുന്നത്. എന്നാല്‍ വിവേകശൂന്യകളാക്ടടെ അങ്ങനെ ചെയ്തിരുന്നില്ല. എണ്ണയുടെ സവിശേഷത അത് വിളക്കുകള്‍ക്കുളളിലായതുകൊണ്ട് കാണാന്‍ കഴിയില്ല എന്നതാണ്. എണ്ണയുടെ അഭാവത്തില്‍വിളക്കുകള്‍ പ്രകാശം പരത്തുന്നില്ല. ഇവിടെ നാം നമ്മെതന്നെ നോക്കണം. ഇതേ അപകടസാധ്യത നമ്മുടെ ജീവിതത്തിനുമുണ്ട്. ബാഹ്യരൂപത്തില്‍ ശ്രദ്ധാലുക്കളായ നാം അത്രത്തോളം ശ്രദ്ധ അദൃശ്യമായതിനെപരിപാലിക്കുന്നതില്‍ കാണിക്കുന്നില്ല. ഏറ്റവും പ്രധാനം ഹൃദയത്തെ പരിപാലിക്കുക എന്നതാണ്.

ഹൃദയത്തെ ശ്രവിക്കുക, സ്വന്തം ചിന്തകളെയും വികാരങ്ങളെയും ജാഗ്രതയോടെ നിരീക്ഷിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.