വിശുദ്ധ ഗ്രന്ഥത്തിലെ സക്കേവൂസ് വിശുദ്ധനായോ?

സക്കേവൂസിനെ നാം കാണുന്നത് വിശുദ്ധ ലൂക്കായുടെസുവിശേഷത്തിലാണ്. ഈശോയെ കാണാനുള്ള തീവ്രമായ ആഗ്രഹത്തോടെ സിക്കമൂര്‍ മരത്തിന്റെ മുകളില്‍ കയറുന്ന സക്കേവൂസിനെയാണ് നാം അവിടെ കാണുന്നത്. തുടര്‍ന്ന് നടക്കുന്നസംഭവവികാസങ്ങളെക്കുറിച്ചും നമുക്കറിയാം.

ക്രിസ്തു സക്കേവൂസിന്റെ ആതിഥേയത്വംസ്വീകരിക്കുന്നു.സക്കേവൂസ് മാനസാന്തരപ്പെടുന്നു. പിന്നീടെന്തു സംഭവിച്ചുവെന്ന് നമുക്കറിയില്ല.

എ്ന്നാല്‍ പാരമ്പര്യം പറയുന്നത് സക്കേവൂസ് പി്ന്നീട് പത്രോസിന്റെ ശിഷ്യനായെന്നും യാത്രകളില്‍ അനുഗമിച്ചുവെന്നുമാണ്. മറ്റ് ചില വിശ്വാസങ്ങളില്‍ സക്കേവൂസ് മെത്രാനായെന്നും സമാധാനപൂര്‍വ്വമായ മരണംവരിച്ചുവെന്നും പറയപ്പെടുന്നു.

റോമന്‍ കത്തോലിക്കാസഭ സക്കേവൂസിനെ വിശുദ്ധനായി വണങ്ങുന്നില്ലെങ്കിലും ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭ സക്കേവൂസിന്റെ ദിനമായി ഏപ്രില്‍ 20 ആചരിക്കുന്നു. സക്കേവൂസിന്റെ ഞായര്‍ എന്ന ദിനവും ആചരിക്കാറുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.