സെന്‍ ധ്യാനരീതികളോ പ്രാര്‍ത്ഥനകളോ ക്രിസ്തീയമല്ല

മനസ്സിന്റൈ ശാന്തതയ്ക്കും ഏകാഗ്രതയ്ക്കും ഫലപ്രദമായ മാര്‍ഗ്ഗമെന്ന രീതിയി്ല്‍ ചില ക്രിസ്തീയ പുരോഹിതരും ക്രൈസ്തവരും സെന്‍ ബുദ്ധിസത്തോടും അതിന്റെ ചില ധ്യാനാത്മകരീതികളോടും ആഭിമുഖ്യം കാണിക്കുന്നുണ്ട്. എന്നാല്‍ അത്തരം ധ്യാനരീതികള്‍ യഥാര്‍തഥ ക്രിസ്തീയ പ്രാര്‍ത്ഥനകള്‍ അല്ല എന്ന് ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം സ്പാനീഷ് ബിഷപ്‌സ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നു.

എന്റെ ഹൃദയം ദൈവത്തിന് വേണ്ടി ദാഹിക്കുന്നു ജീവിക്കുന്നവനായ ദൈവത്തിന് വേണ്ടി എന്ന ഡോക്ട്രീന്‍ അംഗീകരിച്ചുകൊണ്ടാണ് ഇക്കാര്യം മെത്രാന്മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് പാരമ്പര്യങ്ങളിലുള്ള ആധ്യാത്മികസാധനകള്‍ ക്രിസ്തീയ പ്രാര്‍ത്ഥനകളിലേക്ക് സ്വീകരിക്കുന്നത് വിവേചനത്തോടെയായിരിക്കണം എന്ന് ഡോക്യുമെന്റ് ഓര്‍മ്മിപ്പിക്കുന്നു

. ക്രിസ്തീയ പാരമ്പര്യത്തിനും വിശ്വാസത്തിനും വിരുദ്ധമായ പല പ്രാര്‍ത്ഥനാരീതികളും ടെക്‌നിക്കുകളും ക്രൈസ്തവര്‍ ഉപയോഗിക്കരുതെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.