കത്തോലിക്കാ കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനം ദുബായില്‍

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസിന്റെ 101 ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രഥമ ആഗോള സമ്മേളനം ദുബായിയില്‍ സെപ്തംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ ദുബായിലെ മെയ്ദാന്‍ ഹോട്ടലില്‍ നടക്കും. 26 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട് എന്നതാണ് സമ്മേളനത്തിന്റെ വിഷയം.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.

സതേണ്‍ അറേബ്യന്‍ വികാരിയത്ത് ബിഷപ് ഡോ പോള്‍ ഹിന്റര്‍, യുഎഈ സാംസ്‌കാരികാ മന്ത്രി ഷേക്ക് മുബാറക് അല്‍നഹ്യാന്‍, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ബോസ്‌ക്കോ പുത്തൂര്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ സെബാസ്റ്റിയന്‍ പൊഴോലിപ്പറമ്പില്‍, മാര്‍ ജോസഫ് കല്ലുവേലില്‍ എന്നിവര്‍ പങ്കെടുക്കും.

സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയാണ് കത്തോലിക്കാ കോണ്‍ഗ്രസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.