മാര്‍പാപ്പയെ ഗൗരവത്തിലെടുക്കൂ; കര്‍ദിനാള്‍ റെയ്‌നെര്‍ വോള്‍ക്കി

ജര്‍മ്മനി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഗൗരവത്തിലെടുക്കൂ അദ്ദേഹംനമുക്ക് പിതൃസഹജമായ ഉപദേശമാണ് നല്കുന്നത്. കൊളോണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ റെയ്‌നെര്‍ വോള്‍ക്കി പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു.

ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് സിനഡിന്റെ പദ്ധതികളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്തംബര്‍ 23 ന് ആരംഭിച്ച ബിഷപ്‌സ് സമ്മേളനം ഇന്ന് അവസാനിക്കും.

ജര്‍മ്മനിയിലെ സഭ അതില്‍ തന്നെ പുന: സുവിശേഷവല്ക്കരണം ആരംഭിക്കേണ്ടതുണ്ടെന്നും വിശ്വാസത്തിന്റെ ഐക്യം ക്രിസ്തുവിലും സഭ മുഴുവനിലും ആഴത്തില്‍ വേരുപാകേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വര്‍ക്കിംങ് ഗ്രൂപ്പുകളുടെ ഫോര്‍മേഷന്‍, സഭാപങ്കാളിത്തത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം, ലൈംഗിക ധാര്‍മ്മികത, വൈദികജീവിതത്തിന്റെ അച്ചടക്കം തുടങ്ങിയ വിഷയങ്ങളാണ് ജര്‍മ്മന്‍ സിനഡില്‍ ചര്‍ച്ച ചെയ്യുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.