കൃപാഭിഷേക ധ്യാനം സെപ്തംബര്‍ 22 മുതല്‍, ബുക്കിംങ് ആരംഭിച്ചു

മെല്‍ബണ്‍: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മാല്‍ നയിക്കുന്ന കൃപാഭിഷേകധ്യാനത്തിന്റെ ബുക്കിംങ് ആരംഭിച്ചു. സെപ്തംബര്‍ 22 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഫിലിപ്പ് ഐലന്‍ഡ് അഡൈ്വഞ്ചര്‍ റിസോര്‍ട്ടിലാണ് ധ്യാനം നടക്കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയാണ് ധ്യാനം സംഘടിപ്പിക്കുന്നത്. ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് താമസിച്ചുള്ള ധ്യാനത്തിനുള്ള സൗകര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക; www.syromalabar.org.au/retreatsമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.