ക്രിസ്തു നിന്നെ സ്‌നേഹിക്കുന്നു, ജസ്റ്റിന്‍ ബീബറിന്റെ പോസ്റ്റ് വൈറലാകുന്നു

അര്‍ഹിക്കുന്നതിലും കൂടുതല്‍പ്രശസ്തിയും പണവും ലഭിച്ചപ്പോള്‍ ജീവിതം കൈവിട്ടുപോയ വ്യക്തിയാണ് ജസ്റ്റിന്‍ ബീബര്‍. പത്തൊമ്പതാം വയസില്‍ സംഗീതത്തില്‍ കരിയര്‍ ആരംഭിച്ചതാണ് അദ്ദേഹം. പക്ഷേ ആരാധകര്‍ക്കൊപ്പം വിവാദങ്ങളും പിന്തുടര്‍ന്നു.

വഴിവിട്ട ജീവിതരീതികളും മയക്കുമരുന്നുപയോഗവും ആയിരുന്നു അവ. ഇപ്പോഴിതാ ജസ്റ്റിന്റെ ഒരു പോസ്റ്റ് വൈറലാകുന്നു. ക്രിസ്തുന ിന്നെ സ്‌നേഹിക്കുന്നുവെന്നും പുണ്യങ്ങളില്‍ വളരുകയെന്നുമാണ് അദ്ദേഹം ആരാധകരോട് ആഹ്വാനം ചെയ്യുന്നത്. എനിക്കൊരുപാട് പണവും വസ്ത്രവും വാഹനങ്ങളും ലഭിച്ചു. അവാര്‍ഡുകളും നേട്ടങ്ങളും ഉണ്ടായി. എന്നാല്‍ ഇപ്പോഴും ഞാന്‍ സംതൃപ്തനല്ല. അദ്ദേഹം പറയുന്നു.

സ്ഥിരതയില്ലാത്ത കുടുംബബന്ധങ്ങളും തകര്‍ന്ന കുടുംബസാഹചര്യങ്ങളുമാണ് തന്നെ അപകടത്തിലാക്കിയതെന്നും അദ്ദേഹം പറയുന്നു. സെപ്തംബര്‍ 30 ന് കത്തോലിക്കാ വിശ്വാസമനുസരിച്ച് വീണ്ടും വിവാഹിതനാകാന്‍ പോകുകയാണ് ജസ്റ്റിന്‍.

ന ിങ്ങള്‍ ക്ഷമ പ്രതിബദ്ധത, ദയ , എളിമ എന്നിവ പരിശീലിക്കുക. അങ്ങനെ ഒരു നല്ല മനുഷ്യനാകുക. ക്രിസ്തുനിന്നെ സ്‌നേഹിക്കുന്നു. ഇന്ന് കരുണയുള്ളവനായിരിക്കുക, ഇന്ന് ധൈര്യശാലിയായിരിക്കുക. ഇന്ന് ആളുകളെ സ്‌നേഹിക്കുക. അതൊരിക്കലും നിന്റെ നിലവാരമനുസരിച്ചല്ല ദൈവത്തിന്റെ പരിപൂര്‍ണ്ണതയിലും അസ്തമിക്കാത്ത സ്‌നേഹത്തിലുമായിരിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.