അബോര്‍ഷനില്‍ നിന്ന് രക്ഷിക്കപ്പെട്ട 14 കുട്ടികളുടെ മാമ്മോദീസാ നടന്നു

സ്‌പെയ്ന്‍: അബോര്‍ഷനില്‍ നി്ന്ന് അത്ഭുതകരമായി രക്ഷിക്കപ്പെട്ട പതിനാലു കുഞ്ഞുങ്ങള്‍ മാമ്മോദീസായിലൂടെ കത്തോലിക്കാസഭയുടെ ഭാഗമായി. അബോര്‍ഷന്‍ ക്ലീനിക്കുകളുടെ വാതില്ക്കല്‍ വരെയെത്തി പിന്നീട് ജീവിതത്തിലേക്ക്തിരിഞ്ഞു നടക്കാന്‍ അസുലഭാവസരം ലഭിച്ച കുഞ്ഞുങ്ങളാണ് ഇവര്‍. ഗെറ്റഫേ രൂപതയില്‍ ബിഷപ് ഗാര്‍സിയ ബെല്‍ട്രാനാണ് സെന്റ് ജോസ് മരിയ എസ്‌ക്രീവ ദേവാലയത്തിലെ മാമ്മോദീസാചടങ്ങില്‍ വ്ച്ച് ഈ കുഞ്ഞുങ്ങളെ സഭയുടെ അംഗങ്ങളാക്കി മാറ്റിയത്.

ജോണ്‍ പോള്‍ സെക്കന്റ് റെസ്‌ക്യൂഴേസ്ിന്റെ ഭാഗമായ മോര്‍ ഫ്യൂച്ചര്‍ അസോസിയേഷന്റെ ഭാഗമായിട്ടാണ് കുഞ്ഞുങ്ങളെ അബോര്‍ഷനില്‍ നിന്ന് രക്ഷിച്ചെടുത്തത്. ഏറെ മാസങ്ങളായുള്ള തയ്യാറെടുപ്പിനും ഒരുക്കത്തിനും ശേഷമാണ് മാമ്മോദീസാ നടത്തിയതെന്നും ഇത് തങ്ങളെ സംബന്ധിച്ച് വളരെ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്നും മോര്‍ ഫ്യൂ്ച്ചറിന്റെ അധ്യക്ഷ മാര്‍ത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.