ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് മുമ്പിലുള്ള പ്രാര്‍ത്ഥനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് അനുകൂലമായി കോടതി വിധി

ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് വെളിയില്‍ പ്രോ ലൈഫ് പ്രകടനങ്ങളും പ്രാര്‍ത്ഥനകളും നിരോധിച്ചുകൊണ്ട് നോര്‍ത്തേണ്‍ അയര്‍ലണ്ട്പുറപ്പെടുവിച്ച നിയമത്തിന് അനുകൂലമായി യുകെ സുപ്രീം കോടതിയുടെ വിധിയും.

അബോര്‍ഷന്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ട്‌നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിരോധനം ശരിവച്ചുകൊണ്ട് യുകെസുപ്രീം കോടതി വിധിപ്രസ്താവിച്ചിരിക്കുന്നു.

പ്രോലൈഫ് സംഘടനകളെയും പ്രവര്‍ത്തകരെയും കോടതി വിധി നിരാശപ്പെടുത്തിയിരിക്കുകയാണ്, നോര്‍ത്തേണ് അയര്‍ലണ്ട് പുറപ്പെടുവിച്ച ബില്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെ അവകാശങ്ങളെ ഹനിക്കുന്നതല്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.