ജപമാല പ്രാര്‍ത്ഥനയ്ക്കായി ലോകമെങ്ങുമുളള വനിതകള്‍ ഒരുമിച്ചുകൂടി

ലോകവ്യാപകമായുള്ള വനിതകളുടെ ആദ്യജപമാല പ്രാര്‍ത്ഥന ഡിസംബര്‍ എട്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു. യുഎസ്എ,മെക്‌സിക്കോ, കൊളംബിയോ,ചിലി, പ്യൂര്‍ട്ടെ റിക്കോ,അര്‍ജന്റീന,ബ്രസീല്‍, ഇക്വഡോര്‍, തുടങ്ങിയ രാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലുമാണ് ജപമാല പ്രാര്‍ത്ഥന നടന്നത്.

പരിശുദ്ധ അമ്മയുടെ അമലോത്ഭവതിരുനാള്‍ ദിനത്തിലാണ് ജീവനും സമാധാനത്തിന് വേണ്ടിയും ജപമാല പ്രാര്‍ത്ഥന നടന്നത്. ഞങ്ങള്‍ പരിശുദ്ധ അമ്മയുടെ മക്കളാണ്,അതുകൊണ്ട് അവളുടെ മാതൃക ഞങ്ങള്‍ ഉദാഹരിക്കുന്നുവെന്നാണ് ഇത്തരമൊരു ജപമാലപ്രാര്‍ത്ഥനയിലൂടെ പങ്കെടുത്ത സ്ത്രീകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്.

വനിതകളുടെ നേതൃത്വത്തിലുള്ള ഈ ജപമാല പ്രാര്‍ത്ഥന തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.